മേപ്പയ്യൂർ:പുറക്കാമല ഖനന വിരുദ്ധ സമരം കാണാൻ പോയ എസ്എസ്എൽസി വിദ്യാർഥിക്കുനേരെ പോലീസിന്റെ പ്രതികാരനടപടി. 15 കാരനെ പത്തോളം പോലീസുകാർ ചേർന്ന് ഷർട്ടിൽ തൂക്കിയെടുത്ത് വലിച്ചിഴച്ച് പോലീസ് വാനിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചത് ഏറെ വിമർശനത്തിനും ഒച്ചപ്പാടിനും ഇടയാക്കിയിരുന്നു. പോലീസ് അതിക്രമത്തിനെതിരെ ബാലവകാശ കമ്മീഷൻ ഉൾപ്പെടെ പരാതി നൽകിയ പശ്ചാത്തലത്തിലാണ്; അന്ന് വെറുതെ വിട്ട പതിനഞ്ചുകാരനെ പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. പോലീസിന്റെ പ്രതികാര നടപടിക്കെതിരെ മുസ്ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. എം എം അഷ്റഫ്, കെ എം എ അസീസ് , ടി എം അബ്ദുല്ല, കീപോട്ട് അമ്മദ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐടി അബ്ദുസ്സലാം, ടി കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Latest from Local News
നാഷണൽ എഞ്ചിനീയറിംഗ് ഡേ ആഘോഷം നടന്ന നാഷണൽ എഞ്ചിനീയറിംഗ് ഡേ സെലിബ്രേഷൻ കോഴിക്കോട് വെച്ച് നടന്നു. കോഴിക്കോട് EEC 1968
പേരാമ്പ്ര: ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാർഡ് സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം 2 സർജറി വിഭാഗം 3. ഓർത്തോവിഭാഗം 4.കാർഡിയോളജി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
പിഷാരികാവ് ക്ഷേത്ര സമ്പത്തുകളുടെ സൂക്ഷിപ്പും , വിനിയോഗവും പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതി ഭക്തജനസംഗമം സംഘടിപ്പിച്ചു. മുൻ ട്രസ്റ്റിബോർഡ് അംഗം പി.കെ.