വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി

വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന നിർദേശം പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് കെഎസ്ഇബിയുടെ അറിയിച്ചു. 

ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

പരസ്യം സ്ഥാപിച്ചവർ മാറ്റാത്ത പക്ഷം കെ.എസ്.ഇ.ബി ഇവ മാറ്റുകയും ഇതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിപ്പിൽ പറയുന്നു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

വേളൂരിൽ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Next Story

പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേയും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുന്നു; കെ.എസ്.എസ്.പി.എ

Latest from Main News

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള  ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം

സൂറത്തിലെ ഡയമണ്ട്‌സിന്റെ ഉടമ DA-42 നാല് സീറ്റർ വിമാനം വാങ്ങി

സൂറത്ത്: സൂറത്തിലെ ഡയമണ്ട്‌സിന്റെ ഉടമ ലാൽജിഭായ് പട്ടേലിന്റെ മകനും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ഹിതേഷ് പട്ടേൽ 11 കോടി വിലവരുന്നതും മൂന്ന്

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം; ഗുജറാത്ത് സർക്കാർ 947 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വിളകൾ നശിച്ച ജുനഗഡ്, പഞ്ച്മഹൽ, കച്ച്, പാടൻ, വാവ്-താരദ് ജില്ലകളിലെ കർഷകർക്ക്

ന്യൂ പാളയം വെജിറ്റബിൾ – ഫ്രൂട്ട് മാർക്കറ്റ് സമുച്ചയം നാടിന് സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (21) ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ