ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട തുറന്നു

ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.

ഏപ്രിൽ രണ്ടിന് (ഇന്ന്) രാവിലെ 9 .45 നും 10 .45 നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ടരര് രാജീവരുടെ കാർമികത്വത്തിൽ തിരുഉത്സവത്തിന് കൊടിയേറി. ഏപ്രിൽ 11 നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്.

വിഷു ദിവസമായ 14 നു പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെയാണ് വിഷുക്കണി ദര്‍ശനം. വിഷുദിനത്തില്‍ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 18-ന് രാത്രി 10 മണിക്ക് നടയടയ്‌ക്കും. സന്നിധാനത്ത് ഇന്നു മുതല്‍ രണ്ടു രീതിയിലുള്ള ദർശന ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.

പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് തിരക്ക് കുറവുള്ള സമയങ്ങളിൽ കൊടിമരത്തിന്റെ ഇടതു വശത്തുകൂടി നേരിട്ടും ഭക്തജന തിരക്ക് കൂടുതൽ ഉള്ളപ്പോൾ ഫ്ലൈ ഓവർ വഴിയുമാകും ദർശന സംവിധാനം. കഴിഞ്ഞ മാസ പൂജ സമയത്താണ് ഫ്ലൈ ഓവർ വഴിയല്ലാതെ നേരിട്ടുള്ള പുതിയ ദർശന രീതിയുടെ ട്രയൽ റൺ നടന്നിരുന്നു. ഇതിലെ പോരായ്‌മകളും പ്രായോഗിക വശങ്ങളും മനസ്സിലാക്കിയാണ് ദേവസ്വം ബോർഡ് അധികൃതരും പൊലീസും ദർശന രീതി ക്രമീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര ഉൽസവത്തിന് നാളെ തുടക്കമാകും

Next Story

കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻമേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ അന്തരിച്ചു

Latest from Main News

ഓണത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നതിനാൽ സുരക്ഷിത ബോട്ട് സർവീസിനായി കർശന നിർദ്ദേശങ്ങളുമായി ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി

ഓണത്തോടനുബന്ധിച്ച വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷിത ബോട്ട് സര്‍വ്വീസ് ഒരുക്കുന്നതിന് എല്ലാ ബോട്ടുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബേപ്പൂര്‍ പോര്‍ട്ട്

അര്‍ജന്റീനക്കാരനായ എവര്‍ അഡ്രിയാനോ ഡിമാള്‍ഡെ കാലിക്കറ്റ് എഫ്.സിയുടെ മുഖ്യ പരിശീലകന്‍

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ജേതാക്കളായ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബ് (സിഎഫ്‌സി) പ്രശസ്ത അന്താരാഷ്ട്ര

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.

താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കണം; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ച സംഭവത്തിൽ അടിയന്തിര ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി

വഞ്ചിപ്പാട്ടിൽ കുട്ടനാടിനെ ഞെട്ടിച്ച് ഒന്നാം സ്ഥാനം നേടി ചേളന്നൂരിൻ്റെ പെൺപുലികൾ

ചേളന്നൂർ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായിട്ട് നടന്ന വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലി, വെച്ചുപാട്ട് ശൈലി എന്നിങ്ങനെ രണ്ട് മത്സര ഇനങ്ങളിലും