മരുതേരി മാടത്തുംചാൽകാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി

പേരാമ്പ്ര മരുതേരി മാടത്തുംചാൽകാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി. പാറക്കില്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ എം.കെ രാജൻ കൊടിയേറ്റം നിർവഹിച്ചു. പുതിയോട്ടിൽ മനോജ്, എൻ.പി ശശി, പുതിയോട്ടിൽ രാഘവൻ, തറോൽ ശശി, പി. രാഗേഷ്, എം കെ ദിവാകരൻ, പി സദാനന്ദൻ, ടി പി ബിനേഷ് നേതൃത്വം നൽകി. ഈ മാസം ഏഴ് (തിങ്കളാഴ്ച) കാലത്ത് ആറിന് ഗണപതി ഹോമം, വൈകിട്ട് ആറിന് ദീപാരാധന, ഏഴിന് പരദേവത വെള്ളാട്ടം, എട്ടിന് കരോക്കെ ഗാനമേള, രാത്രി 12 മുതൽ വിവിധ തിറകൾ എന്നിവ നടക്കും.

Leave a Reply

Your email address will not be published.