കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ .5,6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണങ്ങൾ ഏർപെടുത്തി. കൂടാതെ സുരക്ഷാ ശക്തമാക്കാനും തീരുമാനിച്ചു. റൂറൽ എസ്പി.കെ.ഇ.ബൈജു IPS ന്റെ നിർദ്ദേശാനുസരണം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സി ഐ. ശ്രീലാൽ ചന്ദ്രശേഖരൻന്റെയും നേതൃത്വത്തിലായിരിക്കും ക്രമീകരണങ്ങൾ, ക്ഷേത്ര പരിസരങ്ങളിലും മറ്റും സി.സി ടി.വി. ക്യാമറകൾ സജീകരിച്ച് നിരീക്ഷണം നടത്തും റുറൽജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 300 ഓളം പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക, മഫ്ടി, വനിതാ , പിങ്ക് പോലീസ്നിരീക്ഷണവും ഉണ്ടാവും, ഏപ്രിൽ 5 ന് വലിയവിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത്10മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങൾ. പാവങ്ങാട് അത്തോളി, ഉള്ളിയേരി പേരാ മ്പ്രവഴി പയ്യോളിയിൽ കയറണം , ചെറിയ വാഹനങ്ങൾ ചെങ്ങോട്ടു കാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം, വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി പോകണം, ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നുംബൈപ്പാസിൽ പ്രവേശിച്ച്ചെങ്ങോട്ടുകാവിൽ കയറണം. വടകരയിൽ നിന്നും, കൊയിലാണ്ടിയിലെക്ക് വരുന്ന ലൈൻബസ്സുകൾ കൊല്ലം ചിറയിൽ നിർത്തി തിരിച്ച് പോകണം, കൊയിലാണ്ടിഭാഗത്തു നിന്നുളുബസ്സു കൊല്ലം പെട്രാൾ പമ്പിൽ നിർത്തി തിരിച്ച് പോകണം. ഏപ്രിൽ 6 ന്, വൈകു: 2 മണി മുതൽ രാത്രി 10 മണി വരെ നേരത്തെയുള്ള രീതിയിലാണ് ട്രാഫിക്ക് ക്രമീകരിച്ചതെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Latest from Local News
ചേമഞ്ചേരി :തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ :പ്രീതി. മക്കൾ: പ്രജിഷ ,അനോഷ് മരുമക്കൾ: സജേഷ് , അരുണിമ
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ
അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്
എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം