രാവിലെ ഇളംവെയില്‍ കൊള്ളുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…

രാവിലത്തെ ഇളംവെയില്‍ കൊള്ളുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. കേരളത്തില്‍ ഇപ്പോള്‍ ചൂടുകാലമായതിനാല്‍, രാവിലെ 11 മണിക്ക് ശേഷമുള്ള വെയില്‍ കൊള്ളുന്നത് നന്നല്ല എന്ന നിര്‍ദ്ദേശമാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നതിന്‍റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാന സ്രോതസ്സ്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയുമൊക്കെ വികസനത്തിന് ആവശ്യമായ കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ ഇളം വെയില്‍ കൊള്ളുന്നത് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവു മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടും.  അതിനാല്‍ രാവിലെ ഇളംവെയില്‍ കൊള്ളുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ആവശ്യത്തിന് ഇളം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഇ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും രാവിലത്തെ വെയില്‍ കൊള്ളുന്നത് സഹായിക്കും. അതുപോലെ നമ്മുടെ മൂഡ് നല്ലതാക്കാനും വിറ്റമിന്‍ ഡിക്ക് കഴിയും. വിഷാദവും ഉത്കണ്ഠയുമകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ദിവസം മുഴുവനും ഉന്മേഷം ലഭിക്കാനും സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്. രാവിലത്തെ ഇളംവെയില്‍ കൊള്ളുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

ഭിന്നശേഷി കുട്ടികൾക്ക് സ്‌കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി പൊതുവിദ്യാഭ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

Next Story

റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റും ഓൺലൈനായി ബുക്ക് ചെയ്യാം

Latest from Health

കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ പരിശോധന ;170 ബോട്ടിലുകൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം

വിവാദ ചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ്

അമിതമായാല്‍ ബദാമും ആപത്ത് ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ

“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ വഴി

മനുഷ്യന്റെ ആയുസ്സിന് പരിധിയുണ്ടോ? ലോകം തേടിയ ചോദ്യത്തിന് ഉത്തരം ഇതാ

ഒരു ആരോഗ്യമുള്ള മനുഷ്യന് എത്ര വയസ്സ് വരെ ജീവിക്കാനാകും എന്നത് ശാസ്ത്രലോകത്തെ കാലങ്ങളായി കൗതുകപ്പെടുത്തിയ ചോദ്യമാണ്. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മനുഷ്യരുടെ