സി പി എം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര : സി പി എം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാളെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പേശിബലം ഉപയോഗിച്ച് സി പി എം സഹകരണ സ്ഥാപനങ്ങൾ പിടിച്ചു എടുക്കുകയാണ്.സഹകരണ മേഖലയെ അഴിമതിയുടെ കേന്ദ്രമാക്കി സി പി എം മാറ്റി..പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പി രാഘവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് വടകരയിൽ നടന്ന അനുസ്മരണ സമ്മേളനവും എൻ സുബ്രഹ്മണ്യന് സഹകാരി മിത്ര അവാർഡ് സമർപ്പണവും നടത്തി സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സഹകരണ മേഖലക്കുള്ള പങ്ക് അതിവിപുലമാണ്. രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏറ്റവും സുപ്രധാനമായ പ്രസ്ഥാനമാണ് സഹകരണം. സഹകരണ പ്രസ്ഥാനങ്ങളെ തകർത്ത് ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമന്മാർക്ക് തഴച്ചു വളരുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതിൽ ആണ് കേന്ദ്രഭരണ കൂടം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കേരളം കുറ്റകൃതങ്ങളുടെ കാര്യത്തിൽ യു പി കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ്.. കഴിഞ്ഞ ഒമ്പത് വർഷത്തെ പിണറായി ഭരണം മയക്ക് മരുന്ന് ലോബിയുടെയും കുറ്റവാളിക്കളുടെ താവളമായി കേരളം മാറി. സംസ്ഥാനത്ത് വിവിധ വിഷയങ്ങളിൽ സി പി എം ബിജെപി കക്ഷികൾ അങ്ങോട്ടും ഇങ്ങോട്ടുംഎതിർപ്പ് പറയുന്നത് രാഷ്ടീയ നാടകമാണെന്നും ഇരുവരും തമ്മിലുള്ള അന്തർധാര സജിവമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അന്തർധാര സജിവമാക്കാനാണ് സംസ്ഥാന ഗവർണറും രാജിവ് ചന്ദ്രശേഖറും നീക്കങ്ങൾ നടത്തുന്നത്.. പി രാഘവൻ മാസ്റ്റർ എന്നും നിലപാടുകളിൽ ഉറച്ച നിന്ന ആശയ ദൃഢതയുള്ള നേതാവായിരുന്നുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
പി രാഘവൻ മാസ്റ്ററുടെ നാമധേയത്തിലുള്ള സഹകാരി മിത്ര അവാർഡിന് എന്തുകൊണ്ടും അർഹതയുള്ള വ്യക്തിയാണ് സുബ്രഹ്മണ്യൻ. നഷ്ടത്തിൽ കൂപ്പുകുത്തിയ ഒരു സഹകരണ സ്ഥാപനത്തെ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സഹകരണ ബാങ്കായി മാറ്റുന്നതിന്റെ പിന്നിൽ സുബ്രഹ്മണ്യന്റെ നിദാ ന്തമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. അവാർഡ് ജേതാവ് എൻ സുബ്രഹ്മണ്യൻ.ഡിസിസി ജനറൽ സെക്രട്ടറി മാരായ ശശിധരൻ കരിമ്പനപാലം, ബാബു ഒഞ്ചിയം, കളത്തിൽ പീതാബരൻ, പി അശോകൻ, രവീഷ് വളയം, പി ബാബു രാജ്,ഇ കെ ശീതൾ രാജ്, സനൂജ് കുറുവട്ടൂർ,പി കെ ദാമുമാസ്റ്റർ.മോഹനൻ പാറക്കടവ്, പി പി രാജൻ, രമേശ്‌ നോച്ചാട്, തേറത്ത് കുഞ്ഞികൃഷ്‌ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു
പടം പി രാഘവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ സുബ്രഹ്മണ്യന് സഹകാരി മിത്ര അവാർഡ് സമർപ്പണം മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്നു

Leave a Reply

Your email address will not be published.

Previous Story

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ

Next Story

ഇന്ത്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Latest from Local News

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേ നാളെ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേയും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും റാണി സ്കോളർഷിപ്പ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും (One Lakh worth

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.