മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 3 വരെ നീട്ടി

മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഏപ്രിൽ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും. 5 മുതൽ ഏപ്രിലിലെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് മാർച്ച് 29 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റി. മാർച്ച് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ഏപ്രിൽ 3 നകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.

(1) 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 03.04.2025 (വ്യാഴാഴ്ച) വരെ നീട്ടിയിട്ടുണ്ട്.

(2) 04.04.2025 (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 05.04.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു..

Leave a Reply

Your email address will not be published.