ചെങ്ങാട്ടുകാവ് സലഫി മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികൾ അടക്കം നിരവധി ആളുകൾ പങ്കെടുത്തു. അതിരാവിലെ തന്നെ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് വിശ്വാസികൾ കൂട്ടം കൂട്ടമായെത്തി. നിഫാൽ അഹമദ് സ്വലാഹി (കാപ്പാട്) നമസ്കാരത്തിന് നേതൃത്വം നൽകുകയും ഉത്ബോധനം നടത്തുകയും ചെയ്തു. നമസ്കാരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും ചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
