മുഖദാർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സും, ഈദ് മധുര വിതരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് പി. പി. റമീസ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ വി.റാസിഖ്, മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് കോയ, മുൻ പരപ്പിൽ മണ്ഡലം പ്രസിഡന്റ് സുൽഫികർ അലി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എ.ടി സുഹൈൽ, യൂത്ത് കോൺഗ്രസ് പരപ്പിൽ മണ്ഡലം വൈസ് പ്രസിഡന്റ് റസാഖ്, മുഖദാർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് നൗഫിർ അലി, മജീദ്, വഹാബ്, നിസാൽ, തുടങ്ങി നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
