ജോയിൻറ് കൗൺസിൽ ജില്ലാ സമ്മേളനം ഏപ്രിൽ 7 8 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നവോത്ഥാന സദസ്സ് ഏപ്രിൽ ഏഴിന് വൈകിട്ട് 4 മണിക്ക് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ സംസാരിക്കും. എട്ടിന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.
