എം ഡി എം എയുമായി പിടിയിലായ മലപ്പുറം സ്വദേശിയുടെ സ്വത്ത് ടൗൺ പൊലീസ് കണ്ടുകെട്ടി

എം ഡി എം എയുമായി പിടിയിലായ മലപ്പുറം പേങ്ങാട് സ്വദേശിയായ സിറാജിൻ്റെ  വീടും സ്ഥലവും സ്കൂട്ടറും ബാങ്ക് അക്കൗണ്ടും ടൗൺ പൊലീസ് കണ്ടുകെട്ടി. ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിലൂടെ, ലഹരി മാഫിയക്കെതിരായ ശക്തമായ സന്ദേശമാണ് കേരള പൊലീസ് നൽകുന്നത്.

ഫെബ്രുവരി 16നാണ് 750 ഗ്രാം എം ഡി എം എയുമായി സിറാജ് പിടിയിലായത്. ഈ കേസിലാണ് കോഴിക്കോട് ടൗൺ പൊലീസിന്റെ സ്വത്ത് കണ്ടുകെട്ടൽ നടപടി. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ജിതേഷ് നൽകിയ റിപ്പോർട്ട് അനുസരിച്ച്‌ ചെന്നൈ ആസ്ഥാനമായ സ്മഗ്ലേഴ്‌സ് & ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകിട്ടിയത്. വീടുൾപ്പെടെയുള്ള 4.5 സെന്റ്‌ സ്ഥലവും സ്കൂട്ടറും കണ്ടുകെട്ടി. പ്രതിയുടെ പേരിലുള്ള അക്കൗണ്ടിലെ 15,085 രൂപയും മാതാവിന്റെ അക്കൗണ്ടിലെ 33,935 രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.

മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും വസ്ത്ര വ്യാപാരത്തിൻ്റെ മറവിലാണ് സിറാജ് കേരളത്തിലേക്ക് എം ഡി എം എ കടത്തിയത്. 2020-ൽ ഹിമാചൽപ്രദേശിലെ ബോന്തർ പൊലീസ് സ്റ്റേഷനിൽ എൽ എസ് ഡി, എം ഡി എം എ, മയക്കുഗുളികകൾ തുടങ്ങിയവയുമായി അറസ്റ്റിലായ പ്രതി 10 മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളുടെ പേരിൽ എടുത്ത ലോൺ, സിറാജ് ചുരുങ്ങിയ കാലയളവിൽ അടച്ചിരുന്നു. ഇത് ലഹരി വിൽപന വഴി ലഭിച്ച പണമാണ് എന്നാണ് പൊലീസ് കണ്ടെത്തൽ.

Leave a Reply

Your email address will not be published.

Previous Story

സെക്രട്ടറിയേറ്റിന് മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു

Next Story

മുൻകാല കോൺഗ്രസ് നേതാവും പൗരമുഖ്യനും ഗവ: കോൺട്രാക്ടറുമായിരുന്ന പഴയന രാജുവിൻ്റെ നിര്യാണത്തിൽ നടുവത്തൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

Latest from Main News

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ്

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം 10ലേക്ക് മാറ്റി

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ

ഓണസമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും