വളാഞ്ചേരിയിലെ HIV വ്യാപനം; ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചത് ടോമ എന്ന മാരക ലഹരി

മലപ്പുറം: വളാഞ്ചേരിയിലെ ലഹരി സംഘങ്ങൾക്കിടയിലെ എച്ച്ഐവി വ്യാപനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്രൗൺ ഷു​ഗറിന്റെ വകഭേദമായ ടോമ എന്ന ലഹരിയാണ് വളാഞ്ചേരിയിൽ വ്യാപകമായി വിൽക്കപ്പെടുന്നത്. സിറിഞ്ച് ഉപയോ​ഗിച്ച് ശരീരത്തിൽ നേരിട്ട് കുത്തിവെക്കുന്ന ഇവയിൽ മാരക മയക്കുമരുന്നിന്റെ വിഭാ​ഗത്തിൽപ്പെടുന്നവയാണ്. വളാ‍ഞ്ചേരി ന​ഗര മദ്ധ്യത്തിൽ പോലും ഇവ സുലഭമാണ്. ലഹരി വിതരണക്കാരിൽ മിക്കവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. മില്ലി​ഗ്രാമിന് ആയിരങ്ങളാണ്  വില. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ നിന്നാണ് ഇത് പ്രദേശത്ത് എത്തുന്നതെന്നാണ് വിവരം.

ചെറിയ കുപ്പികളിൽ ലഭിക്കുന്ന ടോമ  വെള്ളത്തിൽ ലയിപ്പിച്ച് സിറിഞ്ചിൽ നിറച്ചാണ് ശരീരത്തിൽ കുത്തിവെക്കുന്നത്. വിൽപ്പനക്കാർ  ഒറ്റ സിറിഞ്ച് തന്നെ പത്തും പതിനഞ്ചും പേർക്ക് ഉപയോ​ഗിക്കാൻ നൽകുമെന്നാണ് വിവരം. അതിനാൽ തന്നെ വളാഞ്ചേരിയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.
അതേസമയം  വളാഞ്ചേരിയിൽ എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തിൽ തുടർ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. രോഗം സ്ഥിരീകരിച്ചവർ ആരോഗ്യവകുപ്പുമായി സഹകരിക്കാത്തതാണ് പ്രശ്നം. എച്ച്ഐവി സ്ഥിരീകരിച്ച ഇതരസംസ്ഥാന തൊഴിലാളികൾ പ്രദേശം വിട്ടുപോയതായും സംശയമുണ്ട്.   മലയാളി യുവാക്കൾ ആരോ​ഗ്യപ്രവർത്തകരുമായി സംസാരിക്കാൻ തയ്യാറാകുന്നില്ല. ലഹരി സംഘത്തിലെ പതിനഞ്ച് പേരെ പരിശോധിച്ചതിൽ 10 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ സമാനരീതിയിൽ രോ​ഗവ്യാപനം ഉണ്ടോ എന്ന സംശയവും ജില്ല മെഡിക്കൽ ഓഫീസർ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷസമാപനവും ഇഫ്‌താർ വിരുന്നും നടത്തി

Next Story

തലോക്കൽ കൊയിലോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെ

Latest from Main News

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച   കാസർഗോഡ് ജില്ല

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇപ്പോഴും തെളിവുകൾ

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ്