ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു കത്തി നശിച്ചു

മേപ്പയ്യൂർ : ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു. കൊഴുക്കല്ലൂർ വടക്കേ തയ്യിൽ ശ്രീനാഥിന്റെ ഉടമസ്ഥതയിൽ ഉള്ള റിവോൾട് കമ്പനിയുടെ ഇലക്ട്രിക് ബൈക്കാണ് കത്തി നശിച്ചത്.ഉടമ വണ്ടി ഓടിച്ചു യാത്ര ചെയ്ത് കൊണ്ടിരിക്കെയാണ് തീപടർന്നത്. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.ഓടിക്കൂടിയ നാട്ടുകാരും, സുഹൃത്തുക്കളും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. വാഹനം പൂർണ്ണമായും കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന്‌ കരുതുന്നു.

Leave a Reply

Your email address will not be published.