കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം 31.03.2025 വരെ ആയതിനാല്‍ പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്‍ച്ച് 30, 31 പൊതു അവധി ദിവസങ്ങളില്‍ നഗരസഭാ റവന്യൂ വിഭാഗം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നതാണെന്ന് അറിയിക്കുന്നു. 3 വര്‍ഷത്തില്‍ കൂടുതല്‍ നികുതി അടയ്ക്കാനുള്ള കെട്ടിട ഉടമകള്‍ മുമ്പ് നികുതി അടവാക്കിയ രശീതിയും കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളും സഹിതം 31/03/2025നുള്ളില്‍ നഗരസഭ ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്നും കൊയിലാണ്ടി നഗരസഭ സെക്രട്ടറി അറിയിക്കുന്നു.
