ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരിക്കെതിരെ  എസ്.കെ.എസ്.എസ്.എഫ് ബഹുജന പ്രതിജ്ഞ നടത്തും

ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ നിസ്‌കാര ശേഷം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ നടക്കും.

ബ്രാഞ്ച്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്ദര്‍ മുഅല്ലിം നേതൃത്വം നല്‍കും. മഹല്ലിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് കൂടി ആഘോഷ ദിനത്തില്‍ ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുകയും അതത് പ്രദേശങ്ങളില്‍ ബോധവത്ക്കരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്

റമദാനിന് ശേഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം എത്തുന്ന തരത്തില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്. ജനകീയ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22ന് താമരശ്ശേരിയില്‍ വെച്ച് നടന്നു. ലഹരിക്കെതിരെ ജനകീയ ജാഗ്രത സമിതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സംഘടന മുന്‍കയ്യെടുത്ത് ജനപ്രതിനിധികളേയും പൗരപ്രമുഖരേയും മറ്റും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും.കുടുംബകം (കുടുംബ സംഗമം), ലഹരിക്ക് അടിമയായവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ക്യാമ്പുകള്‍, സഹവാസ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.

ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published.

Previous Story

വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ധർണ്ണ സമരം നടത്തി

Next Story

മുണ്ടക്കൈ-ചൂരൽമല മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Latest from Main News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്