വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ധർണ്ണ സമരം നടത്തി

വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാരിൻ്റെ വികലമായ നയങ്ങൾക്കെതിരെ ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ്  ധർണ്ണ സമരം നടത്തി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് അഭിവാദ്യക്ഷൻ എസ് പി കുഞ്ഞമ്മദ് ധർണ്ണാസമരം ഉദ്ഘാടം ചെയ്തു.  വന മേഖലകളുടെ സമീപപ്രദേശത്ത് താമസിക്കുന്ന കർഷകർ നേരിടുന്നത് അത്യന്തം ഭയാനകരമായ അവസ്ഥയാണെന്നും അവരോട് സർക്കാർ കാണിക്കുന്നത് കാട്ടുനീതിയാണെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. 

വന്യജീവികൾക്ക് ലഭിക്കുന്ന സംരക്ഷണം പോലും മനുഷ്യർക്ക് ലഭിക്കുന്നില്ല.  വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ നാൾക്ക് നാൾ കൂടി വരികയാണ്, ഇത്തരം സാഹചര്യങ്ങളെ പറ്റ പഠനം നടത്താൻ പോലും സർക്കാർ തയ്യാറാവുന്നില്ല. പേരാമ്പ്ര മലയോര മേഖലയിലെ കർഷകർ ഇതുപോലെ ദുരിതമനുഭവിച്ച ഒരു  കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ  മഹാരാഷ്ട്ര മുസ്ലിംലീഗ് ട്രഷറർ സി എച്ച് ഇബ്രാഹിം കുട്ടി  മുഖ്യപ്രഭാഷണം നടത്തി. ആലിക്കോയ,  ഹസൻ കുട്ടി, നൗഷാദ്, അഷ്റഫ്  എം യൂസഫ് വി കെ, കുന്നത്ത് മൊയ്തീൻ, അബ്ദുറഹ്മാൻ പി.എം  കുഞ്ഞു മൊയ്തീൻ,  യൂസഫ് വി  തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തി

Next Story

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരിക്കെതിരെ  എസ്.കെ.എസ്.എസ്.എഫ് ബഹുജന പ്രതിജ്ഞ നടത്തും

Latest from Local News

പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്

കൊയിലാണ്ടി: പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി കൃഷി

‘നോര്‍ക്ക കെയര്‍’ എന്റോള്‍മെന്റ് തീയതി 30 വരെ നീട്ടി

പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ എന്റോള്‍

മെഗാ തൊഴിൽ മേള

കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 ശനിയാഴ്ച എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജിൽ രാവിലെ 9.30 മുതൽ മെഗാ

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി സർജറിവിഭാഗം ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം