നടുവേദന കാരണങ്ങളും പരിഹാരങ്ങളും – തയ്യാറാക്കിയത് കെ. ഗോപാലൻ വൈദ്യർ

നടുവേദന

നടുവേദനയ്ക്കു കാരണങ്ങൾ പലതാണ്. കശേരുക്കളുടെ സ്ഥാനഭ്രംശം, വീഴ്ചയിലും മറ്റുമുണ്ടാകുന്ന ക്ഷതങ്ങൾ, നട്ടെല്ലിന്റെ കശേരുക്കൾക്ക് തകരാറുണ്ടാക്കുന്ന കഠിനജോലികൾ, കൂടുതൽ നേരം ഇരുന്നുള്ള ജോലി, ദീർഘനേരം ഇരുന്നുള്ള യാത്ര, ശരീരത്തിന്റെ അമിതഭാരം എന്നിവയൊക്കെ നടുവേദനയ്ക്ക് കാരണമാവാറുണ്ട്. ബൈക്ക് യാത്ര അധികമായാൽ നടുവേദനയ്ക്കൊപ്പം ചിലരിൽ കഴുത്തുവേദനയുമുണ്ടാകും. അമിതയാത്ര മൂലം നട്ടെല്ലിലുണ്ടാക്കുന്ന ക്ഷതമാണതിനു കാരണം. കൂടുതൽ സമയം നിന്നു ജോലി ചെയ്യുന്ന സ്ത്രീകളുടെ നടുവേദന കാലുകളിലേക്ക് വ്യാപിച്ച് തരിപ്പും കാൽകടച്ചിലുമായി മാറും. അസ്ഥിക്ഷയം (അസ്ഥിചുരുങ്ങൽ) മൂലവും വാതരോഗംമൂലവും ഉണ്ടാകുന്ന നടുവേദനകൾക്ക് പ്രത്യേക ചികിത്സ തന്നെയുണ്ട്.

കിഴിചികിത്സയിലൂടെ പഴകിയ നടുവേദന മാറ്റിയെടുക്കാം. കശേരുക്കളുടെ സ്ഥാനഭ്രംശത്തിന് കശേരുക്കൾ സ്ഥാനത്താക്കി മരുന്നു വെച്ച് കെട്ടി ചികിത്സിക്കണം. നീരിറക്കംകൊണ്ടുള്ള സ്ഥിരം നടുവേദന അനുഭവപ്പെടുന്നവരുമുണ്ട്. നടുവേദനയ്ക്ക്‌ വേദനാസംഹാരിയായി നരിവാതം ഇറക്ക് തൈലം ഉപയോഗിക്കാം. ധാന്യസ്വേദചികിത്സയും ഫലപ്രദമാണ്. വിരേചന ഔഷധ ചികിത്സയിലൂടെ നീരിറക്കംകൊണ്ടുള്ള നടുവേദന മാറ്റിയെടുക്കാം. പൊതുവായുള്ള നടുവേദനയ്ക്ക് നോവുണ്ണിതൈലമാവാം. പെരുങ്കുരുമ്പവള്ളിയാണ് നോവുണ്ണിതൈലത്തിലെ പ്രധാന ചേരുവ.

യോഗചികിത്സയിലൂടെയും നടുവേദന പൂർണ്ണമായി ഭേദമാക്കാം. വേദനാസംഹാരികൾ കഴിച്ച് വേദനയില്ലാത്ത അവസ്ഥയിൽ കഴിയുന്നതു നന്നല്ല. രോഗശമനത്തിനുള്ള പ്രതിവിധികൾ ചെയ്തു വേണം വേദന ശമിപ്പിക്കാൻ.

Leave a Reply

Your email address will not be published.

Previous Story

മാലിന്യ സംസ്കരണത്തിന് തുമ്പൂർ മുഴി മാതൃക അത്തോളിയിൽ

Next Story

കെ എസ് ടി എ കൊയിലാണ്ടി സബ് ജില്ലാ കമ്മറ്റി വനിതാ വേദിയുടെ നേതൃത്വത്തിൽ ‘ഉച്ച ഒച്ച ചോപ്പ്’ വനിതാ തീയറ്റർ ക്യാമ്പ് നടത്തും

Latest from Main News

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 47കാരന്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 47 കാരനാണ് രോഗം ബാധിച്ചത്. മലപ്പുറം

ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല; ഉത്തരവ് ഇറക്കി

ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല, ഉത്തരവ് ഇറക്കി.  ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയതായി വിദ്യാഭ്യാസ മന്ത്രി

‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി ‘സുഭദ്രം’ ഭവന പദ്ധതി നടപ്പാക്കുമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍