മാനവ ഐക്യ സന്ദേശവുമായി അരിക്കുളം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിയുടെ ഇഫ്താർ മീറ്റ്

മതങ്ങൾക്ക് അതീതമായ മാനവികതയും മനുഷ്യസ്നേഹവുമാണ് സമൂഹത്തെ പുരോ​ഗതിയിലേക്ക് നയിക്കുകയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്. അരിക്കുളം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റി കാളിയത്ത് എ എൽ പി സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരാമഭക്തനായ ​ഗാന്ധി ദൈവം സ്നേഹവും സത്യവുമാണെന്ന് പഠിപ്പിച്ചു. കപട വിശ്വാസങ്ങളുടെ കാലത്ത് ഇരുട്ടിൽ വെളിച്ചമായി മാറാൻ കഴിയണം. ചിരിക്കാൻ മറന്നുപോകുന്ന പുതിയ കാലത്ത് ഒരു ചെറുപു‍ഞ്ചിരിയെങ്കിലും മറ്റുള്ളവർക്ക് നൽകാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ അറിവ് വിശപ്പാണെന്നും വിശപ്പറിഞ്ഞവനേ വിജ്ഞാനമുള്ളൂവെന്നും ​ഗാനരചയിതാവ് രമേശ് കാവിൽ പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹിറാ ​ഗുഹയിൽ ധ്യാനനിമ​ഗ്നനായി ഇരുന്നപ്പോൾ മുഹമ്മദിന് വിശന്നിരുന്നു. അജ്ഞാത വേഷങ്ങളിൽ അറിവിനുവേണ്ടി അലഞ്ഞപ്പോൾ യേശുവിന് വിശന്നിരുന്നു. വന സഞ്ചാരികളായ മഹർഷിമാർ വിശപ്പറിഞ്ഞവരാണ്. വിശപ്പാണ് നവീകരിക്കാനുള്ള സമരായുധമെന്ന് ​ഗാന്ധി ലോകത്തെ പഠിപ്പിച്ചു. റമദാൻ നൽകുന്ന പാഠവും അതാണ്.-അദ്ദേഹം പറഞ്ഞു. ‌

വൈവിധ്യങ്ങളായ ദൈവ സൃഷ്ടികളെയെല്ലാം അം​ഗീകരിക്കുന്ന മതമാണ് ഇസ്ലാം. ബഹുസ്വരതയെ അം​ഗീകരിക്കാത്തവർ ഏക ദൈവവിശ്വാസികളല്ല. വർണത്തിന്റെ പേരിൽ അപമാനിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന കാലം ചോദ്യം ചെയ്യപ്പെടണം. ഭ​ഗവാൻ കൃഷ്ണൻ കറുത്തിട്ടായിരുന്നു. പ്രവാചകൻ ആദ്യമായി ബാങ്കു വിളിപ്പിച്ച ബിലാൽ കറുത്തവനായിരുന്നു. വർണ വിവേചനവും വർണവെറിയും നിലനിൽക്കുന്ന സമൂഹത്തിൽ ശരിയായ രാഷ്ട്രീയ പ്രചാരകരാകാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മാനവ ഐക്യദാർഢ്യ സന്ദേശവും ലഹരി വിരുദ്ധ പ്രതിജ്ഞയും മേപ്പയ്യൂർ ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ നീലാംബരി അവതരിപ്പിച്ചു. നിരവധിയാളുകൾക്ക് ​ഗൾഫ് രാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിന് വഴി കാട്ടിയായ പാലക്കണ്ടി മമ്മിയെ ഷാൾ അണിയിച്ച് ആദരിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഹാഷിം കാവിൽ സ്വാഗതം പറഞ്ഞു.
മണ്ഡലം കോൺ​ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി അധ്യക്ഷത വ​ഹിച്ചു. ഇ കെ അഹമ്മദ് മൗലവി, മുനീർ എരവത്ത്, സത്യൻ കടിയങ്ങാട്, ഇ അശോകൻ മാസ്റ്റർ, കെ പി രാമചന്ദ്രൻ മാസ്റ്റർ, സുകുമാരൻ മാസ്റ്റർ ചാലയിൽ, ആരിഫ് സഖാഫി, പി ഭാസ്കരൻ മാസ്റ്റർ, ഇമ്പിച്ചി അലി തറവട്ടത്ത്, വി പി ഷരീഫ്, സി രാമദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അഭയത്തിൽ ഭിന്നശേഷി തൊഴിൽ സംരംഭവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

Next Story

മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ കെട്ടിട ഉദ്ഘാടനം ടി.പി. മുഹമ്മദ് റിയാസ് നിർവഹിക്കും

Latest from Local News

കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് നടന്നു

കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്‌

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക

പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,