കേരളം ഭരിക്കുന്നത് ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കാർ: കെ.എം. അഭിജിത്ത്

കുറ്റ്യാടി: അദ്ധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും അവകാശങ്ങൾ നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്ന് എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് പറഞ്ഞു. കെപിഎസ് ടി എ കുന്നുമ്മൽ ഉപജില്ല യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എ അടക്കം കുടിശ്ശികയാക്കുകയും പ്രത്യക്ഷ നിയമന നിരോധനം കേരളത്തിലുടനീളം വ്യാപിപ്പിക്കുകയും ജീവനക്കാര വഞ്ചിക്കുകയും തസ്തികകൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉപജില്ല പ്രസിഡൻ്റ് ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷനായി. കെപിഎസ് ടി എ സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ദിനേശ്, കെ എസ് യു ജില്ല ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ, കെ. ഹാരിസ്, പി.എം. ഷിജിത്ത് വി. വിജേഷ്, മനോജ് കൈവേലി, കെ. ജൂബേഷ്, പി.പി. ദിനേശൻ, ഇ. ഉഷ, ടി.വി. രാഹുൽ, കെ. സാജിദ്, ഹാരിസ് വടക്കയിൽ, അഖിൽ ഹരികൃഷ്ണൻ, സുധി അരൂർ, പി. പി. സലിൽ രാജ്, വി.എം. കൃഷ്ണ കുമാരി, വി.എം. സുജാത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.