വിശ്വാസപൂർവ്വം’ ഗ്രന്ഥാലയത്തിന്’ സമർപ്പിച്ച് മർകസ് വിദ്യാർത്ഥികൾ

കൊയിലാണ്ടി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവ്വം ‘ ഗ്രന്ഥാലയത്തിന് സമ്മാനമായി നൽകി വിദ്യാർത്ഥികൾ മാതൃകയായി. പൂക്കാട് മർക്കസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ് ചേമഞ്ചേരി പഞ്ചായത്ത്‌ പബ്ലിക് ലൈബ്രറിയിലേക്ക്
പുസ്തകം കൈമാറിയത്. പഞ്ചായത്ത്‌ സെക്രട്ടറി അനിൽ കുമാർ വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി.
നല്ല മനുഷ്യരുടെ ജീവിതങ്ങൾ കൂടുതൽ വായിക്കപ്പെടണമെന്നും ഉണർവ്വുള്ള തലമുറകളുടെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കാൻ അത്തരം വായനകൾ നിമിത്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു സ്കൂൾ ലീഡർ ലഹ്ദാന്റെ നേതൃത്വത്തിൽ ഇഹ്‌സാൻ, ഫൈസാൻ, അഫ് ലഖ്‌ തൻസീർ, റിഷാൻ, അൽഹാൻ, അഫ്താബ് തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.