ആശാവർക്കർ, അങ്കണവാടി സമരം ഒത്തുതീർപ്പാക്കുക ചേളന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേളന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെ സേവന വേതനവ ദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചേളന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേളന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് പി.പി നൗഷിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ.ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി സി.വി ജിതേഷ്, മഹിളാ കോൺസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.ശ്രീധരൻ മാസ്റ്റർ, വി.എം ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു., ടി പി ഫിറോസ് സ്വാഗതവും സിനിഷൈജൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഓഫീസ് മാർച്ചിന് വി.ജിതേന്ദ്രനാഥ്, പി.കെ.കവിത, കെ.പി രമേശ്കുമാർ, പി.എം.ആലിക്കുട്ടി, കെ.കെ. അനൂപ്കുമാർ, സി.കെ. ഷാജി, വി എം ഷാനി ,
ജമീല വി.എച്ച്, എ.ജെസീന തുടങ്ങിയവർ നേത്യത്വം നൽകി.

Leave a Reply

Your email address will not be published.