സെക്രട്ടറിയേറ്റിനു മുന്നിൽ ഒന്നര മാസം പിന്നിട്ട ആശാവർക്കർമാരുടെ രാപ്പകൽ സമരത്തിനു, അങ്കണവാടി ജീവനക്കാർ നടത്തുന്ന നിരാഹാര സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുoധർണയും നടത്തി. ധർണ്ണ സമരം ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രമോദ് വിപി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ ഷുക്കൂർ, കെ രമേശൻ, മജു കെ എം, ബിന്ദു മുതിരകണ്ടത്തിൽ, മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ദേവി എ എം, ഗംഗാധരൻ ഉമ്മൻ ചേരി, ഗോപിനാഥ് സി, ശ്രീനിവാസൻ ഇ എം, വത്സരാജ്, പവിത്രൻ പി, നടാഷ തുടങ്ങിയവർ സംസാരിച്ചു
