യു. രാജീവന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം താലൂക്ക് ഹോസ്പിറ്റലിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണവിതരണം നടത്തി

കൊയിലാണ്ടി : ഡി സി സി പ്രസിഡണ്ടും നഗരസഭാ പ്രതിപക്ഷനേതാവുമായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് യു. രാജീവന്‍ മാസ്റ്ററുടെ മൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് – നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണവിതരണം നടത്തി. രാജീവന്‍ മാഷിന്റെ സ്മരണകള്‍ ശാശ്വതമായി നിലനിര്‍ത്തുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് സൗത്ത്-നോര്‍ത്ത് മണ്ഡലം പ്രസിഡണ്ടുമാരായ അരുണ്‍ മണമലും രജീഷ് വെങ്ങളത്ത്കണ്ടിയും പറഞ്ഞു.

കെ പി സി സി അംഗം രത്‌നവല്ലി ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, വി. കെ. സുധാകരന്‍, വേണുഗോപാലന്‍ പി. വി, ചെറുവക്കാട്ട് രാമന്‍, മനോജ് പയറ്റുവളപ്പില്‍, സുമതി കെ എം, രമ്യ മനോജ്, ജിഷ പുതിയേടത്ത്, മണി പാവുവയല്‍, തന്‍ഹീര്‍, അന്‍സാര്‍ കൊല്ലം, മനോജ് കാളക്കണ്ടം, മറുവട്ടംകണ്ടി ബാലകൃഷ്ണന്‍, ശൈലജ ടി പി, ശ്രീജിത്ത് ആര്‍. ടി, വിജയലക്ഷ്മി ടീച്ചര്‍, പഞ്ഞാട്ട് ഉണ്ണി, തൈക്കണ്ടി സത്യനാഥന്‍, വിനോദ് വിയ്യൂര്‍, ഉമ്മര്‍, വിജീഷ്, ഷരീഫ, തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published.

Previous Story

എളാട്ടേരി തെക്കെയിൽ ഭഗവതി ക്ഷേത്രോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെ

Next Story

കീഴരിയൂർ മണ്ഡലം പതിമൂന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യം വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള്‍ രൂപം കൊണ്ട കുഴി അടയ്ക്കാന്‍

കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം എസ്സിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ പെർമിറ്റ് കൊടുക്കുന്നതിനെതിരെ കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് എം ഇ ആര്‍ സി ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ (എം.ഇ.ആര്‍.സി) ഉദ്ഘാടനം ഉള്ളിയേരിയില്‍ കെ എം സച്ചിന്‍ദേവ്

തിരുവമ്പാടി ഗവ. ഐ ടി ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

അധ്യാപക നിയമനം

കൊയിലാണ്ടി : കൊയിലാണ്ടി ജി ആർ എഫ് ടി എച്ച് എസ്സിൽ സ്പോർട്സ് കോച്ച് (ഫുട്ബോൾ ), ഡാൻസ് എന്നീ വിഷയങ്ങളിൽ