സ്പെഷ്യൽ ജൂറി തിളക്കത്തിൽ വീണ്ടും QFFK ; പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം പോളിംഗ്ഡേ സ്‌പെഷ്യൽ ജൂറി അവാർഡിനർഹമായി

കോഴിക്കോട് കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗം സ്വീപ് സംഘടിപ്പിച്ച ലോക് സഭ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച ഷോർട്ഫിലിം മത്സരത്തിൽ QFFK നിർമ്മിച്ച് പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം പോളിംഗ്ഡേ സ്‌പെഷ്യൽ ജൂറി അവാർഡിനർഹമായി.

കേവലം രണ്ടുദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത് സമർപ്പിക്കേണ്ട അവസാന തീയതി എൻട്രി എത്തിക്കാൻ കഴിഞ്ഞു എന്നത് അവാർഡിന്റെ തിളക്കം കൂട്ടുന്നു. മഹേഷ്‌ മോഹൻ, ഷീജ രഘുനാധ്, ശ്രീകുമാർ നടുവത്തൂർ, പ്രമോദ് ബിനു, റഷീദ് കാപ്പാട്, ബബിത പ്രകാശ്, വിനോദ് കുമാർ, ശിവപ്രസാദ് ശിവപുരി, സാബു കീഴരിയൂർ എന്നിവരാണ് അഭിനയിച്ചത്.
QFFK യൂട്യൂബ് ചാനലിലൂടെ അടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ്.

പ്രശാന്ത് ചില്ല രചനയും സംവിധാനവും നിർവഹിച്ച പോളിംഗ് ഡേ എഡിറ്റിംഗ് നിർവഹിച്ചത് മലയാളചലച്ചിത്ര മേഖലയിൽ സുപരിചിതനായ രതിൻ രാധാകൃഷ്ണൻ. ഷിബു ഭാസ്കർ ക്യാമറ ചെയ്ത ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് എന്ന ചലച്ചിത്ര സംഘടനയാണ്. കോഴിക്കോട് കലക്ടറുടെ ഒഫീഷ്യൽ പേജിലും മറ്റും ചിത്രം അടുത്ത ദിവസം ഔദ്യോഗികമായി റിലീസ് ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

കോവിഡ് കേസുകൾ വീണ്ടും സജീവമാകുന്നതായി ഐഎംഎ

Next Story

Ashutosh Sharma ഓർത്തു വെച്ചേക്കണം ഈ പേര്…

Latest from Local News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു.