എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്കൂള്‍ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുയിരിക്കുന്നത്.

പരീക്ഷ തീരുന്ന ദിവസമോ സ്കൂള്‍പൂട്ടുന്ന ദിവസമോ സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നല്‍കി. ആഘോഷങ്ങള്‍ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികള്‍ കണക്കിലെടുത്താണ് നിര്‍ദേശം.

പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. സംസ്ഥാനത്ത് എല്ലാ സ്‌കൂള്‍ പരിസരവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 26-03-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

Next Story

കാരയാട് കിഴക്കേ പറമ്പിൽ ജാനു ടീച്ചർ അന്തരിച്ചു

Latest from Local News

മൂടാടി ഗ്രാമപഞ്ചായത്തിൽ മത്സ്യതൊഴിലാളികൾക്ക് വല വിതരണം നടത്തി

മൂടാടി ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികൾക്കായി വല വിതരണം നടത്തി. 4 ലക്ഷത്തി എൺപതിനായിരം രൂപയുടെ പദ്ധതി വിഹിതമാണ് വല വിതരണത്തിന് വിനിയോഗിച്ചത്. പഞ്ചായത്ത്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-10-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-10-2025*ശനി ഒ.പി.പ്രധാന ഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ ഷിജി ‘പി.വി ഓർത്തോവിഭാഗം ഡോ കുമാരൻെ ചെട്ട്യാർ ജനറൽസർജറി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ

തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട തുറന്നു. മേൽശാന്തി നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട ഇന്ന് വൈകുന്നേരം നാല് മണിക്ക് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിച്ചു.