കൂമുള്ളി തെക്കേടത്ത് മാധവൻ നമ്പ്യാർ അന്തരിച്ചു

കൂമുള്ളി :തെക്കേടത്ത് മാധവൻ നമ്പ്യാർ (88)അന്തരിച്ചു .മുൻ അത്തോളി ഗ്രാമപഞ്ചായത്ത് അംഗവും സി പി എം മുൻ അത്തോളി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കർഷക സംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം, അത്തോളി സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം, അത്തോളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സരോജിനി അമ്മ
മക്കൾ: രമേശൻ തെക്കേടത്ത് (സബ്ബ് ഇൻസ്പെക്ടർ എസ്സ്.എസ്സ്.ബി കോഴിക്കോട്), സുമേശൻ (അധ്യാപകൻ നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ).
മരുമക്കൾ: പ്രജിത (അധ്യാപിക മായനാട് എയുപി സ്കൂൾ), ദീപ (അധ്യാപിക കുന്നത്തറ എഎം എൽ പി സ്കൂൾ).
സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, അപ്പുണ്ണിനമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ, കല്യാണി അമ്മ, മാതു അമ്മ, ശ്രീദേവി അമ്മ.

Leave a Reply

Your email address will not be published.