സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നത്‌.

Leave a Reply

Your email address will not be published.

Previous Story

സപ്ലൈകോയുടെ നേതൃത്വത്തിൽ വിലക്കുറവിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ഫെയറുകൾക്ക് തുടക്കമായി

Next Story

കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിൽ പട്ടയ അസംബ്ലികള്‍ സംഘടിപ്പിക്കും

Latest from Main News

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.

താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കണം; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ച സംഭവത്തിൽ അടിയന്തിര ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി

വഞ്ചിപ്പാട്ടിൽ കുട്ടനാടിനെ ഞെട്ടിച്ച് ഒന്നാം സ്ഥാനം നേടി ചേളന്നൂരിൻ്റെ പെൺപുലികൾ

ചേളന്നൂർ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായിട്ട് നടന്ന വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലി, വെച്ചുപാട്ട് ശൈലി എന്നിങ്ങനെ രണ്ട് മത്സര ഇനങ്ങളിലും

താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിൽ; മന്ത്രി രാജൻ്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു

തിരുവനന്തപുരം: വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട്

താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിൽ; മന്ത്രി രാജൻ്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു

തിരുവനന്തപുരം: വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട്