സപ്ലൈകോയുടെ നേതൃത്വത്തിൽ വിലക്കുറവിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ഫെയറുകൾക്ക് തുടക്കമായി

റംസാൻ, ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ വിലക്കുറവിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ഫെയറുകൾക്ക് തുടക്കമായി. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. റംസാൻ ഫെയർ മാർച്ച് 30 വരെയും വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെയുമാണ് നടക്കുക

വിവിധ ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോ ഫെയറുകളിൽ ലഭ്യമാക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ചന്തകളും മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ചുമാണ് ഫെയറുകൾ നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നിലവിലെ ഔട്ട്‌ലെറ്റുകളിൽ തന്നെ വിപണനമേളകൾ ക്രമീകരിക്കുന്നത്.

285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപയ്ക്കാണ് സപ്ലൈകോ ഫെയറുകളിൽ വിൽക്കുന്നത്. 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

ഉത്സവകാലത്ത് സബ്‌സിഡി ഉത്പന്നങ്ങൾ കൃത്യമായി എത്തിക്കാൻ സപ്ലൈകോ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ഉത്പന്നങ്ങൾക്ക് 15 മുതൽ 45 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. പൊതുവിപണിയിൽ 85 മുതൽ 120 രൂപ വരെ വിലയുള്ള ബിരിയാണി അരി സപ്ലൈകോയിൽ 65 രൂപയ്ക്കും 94 രൂപയ്ക്കും ലഭിക്കും. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയ്ക്കും വിലക്കുറവുണ്ട്. പൊതുജനങ്ങൾ സപ്ലൈകോ ഫെയറുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.

Previous Story

പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു

Next Story

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

Latest from Main News

അര്‍ജന്റീനക്കാരനായ എവര്‍ അഡ്രിയാനോ ഡിമാള്‍ഡെ കാലിക്കറ്റ് എഫ്.സിയുടെ മുഖ്യ പരിശീലകന്‍

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ജേതാക്കളായ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബ് (സിഎഫ്‌സി) പ്രശസ്ത അന്താരാഷ്ട്ര

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി

സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.

താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കണം; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ച സംഭവത്തിൽ അടിയന്തിര ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി

വഞ്ചിപ്പാട്ടിൽ കുട്ടനാടിനെ ഞെട്ടിച്ച് ഒന്നാം സ്ഥാനം നേടി ചേളന്നൂരിൻ്റെ പെൺപുലികൾ

ചേളന്നൂർ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായിട്ട് നടന്ന വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലി, വെച്ചുപാട്ട് ശൈലി എന്നിങ്ങനെ രണ്ട് മത്സര ഇനങ്ങളിലും

താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിൽ; മന്ത്രി രാജൻ്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു

തിരുവനന്തപുരം: വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട്