കോഴിക്കോട് : സർക്കാർ മേഖലയിൽ നിയമന നിരോധനവും സാമ്പത്തിക അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ദിനേശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ധനവകുപ്പ് ഇറക്കിയ ഉത്തരവിലൂടെ ടൈപ്പിസ്റ്റ് ,ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ PSC വഴി നിയമനം നടത്തേണ്ടതില്ല പകരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയാൽ മതിയെന്ന തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ടൈപ്പിസ്റ്റ് ,ഓഫീസ് അറ്റൻഡൻ്റ് തസ്തികകൾ നിർത്തലാക്കുന്നതിനെതിരെ എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ പയിമ്പ്ര രഞ്ജിത്ത് കുന്നത്ത് ജില്ലാഭാരവാഹികളായ അനീഷ്‌കുമാർ കെ പി, സന്തോഷ്‌കുമാർ കുനിയിൽ, അഖിൽ എ. കെ എം സുരേന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പികെ, ട്രഷറർ നിഷാന്ത് കെ ടി എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് പ്രഗിൽ അനുരാഗ് പി എം, സുബീഷ് കെ, രമേശൻ, ബിന്ദു പി, ടെസ്സി വിൽ ഫ്രഡ്, ജയശ്രീ എന്നിവർ നേതൃത്വം നൽകി.
Latest from Main News
കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ജേതാക്കളായ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബ് (സിഎഫ്‌സി) പ്രശസ്ത അന്താരാഷ്ട്ര
സ്വകാര്യ ബസുകളുടെ അമിത വേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ച സംഭവത്തിൽ അടിയന്തിര ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി
ചേളന്നൂർ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായിട്ട് നടന്ന വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലി, വെച്ചുപാട്ട് ശൈലി എന്നിങ്ങനെ രണ്ട് മത്സര ഇനങ്ങളിലും
തിരുവനന്തപുരം: വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട്