കൊയിലാണ്ടി : വിദ്യാലയങ്ങളിൽ ലഹരി വിതരണത്തെ സഹായിക്കുന്ന വിദ്യാർത്ഥി സംഘടനകളെ നിരോധിക്കണമെന്ന് എൻ ടി യു ആവശ്യപ്പെട്ടു. ലഹരി വ്യാപനത്തിനെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് ദീപം തെളിയിച്ചു ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രതിരോധ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ” മയങ്ങല്ലേ മക്കളേ , മറക്കല്ലേ മൂല്യങ്ങൾ ‘ എന്ന സന്ദേശവുമായി കൊയിലാണ്ടി നടന്ന പരിപാടി എൻ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ടി .അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. ഷാജി മോൻ അധ്യക്ഷനായി. കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ.കെ.വൈശാഖ് , സതീഷ് പാലോറ, പി. വി സംജിത് ലാൽ എന്നിവർ സംസാരിച്ചു. ചിത്ര കലാ അധ്യാപകരായ സിഗ്നി ദേവരാജൻ , സുരേഷ് ഉണ്ണി, രമേശ് പൂക്കാട് എന്നിവർ ചടങ്ങിൽ ചിത്രം വരച്ചു. കലാമണ്ഡലം പ്രശോഭ് ,ഗിരീഷ് കുമാർ നന്മണ്ട എന്നിവർ തെരുവ് നാടക അവതരിപ്പിച്ചു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി സർജറിവിഭാഗം ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം
പേരാമ്പ്ര: പൊലീസ് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിഎഫ് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സംഭവവുമായി
ഇന്ത്യ-ആസ്‌ട്രേലിയ ഹ്രസ്വ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളേയുള്ളൂ. ഈ ഹ്രസ്വപരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ
പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ