കുട്ടികളുടെ നാടക പരിശിലന പരിപാടിയായ പൂമ്പാറ്റ നാടകക്കളരി മെയ് ഒന്നു മുതൽ മൂന്നു വരെ

അരിക്കുളം: കുട്ടികളുടെ നാടക പരിശിലന പരിപാടിയായ പൂമ്പാറ്റ നാടകക്കളരി മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ നടക്കും .നാടക പ്രവർത്തകനായ ശ്രീജിത്ത് കാഞ്ഞിലശ്ശേരിയാണ് മൂന്ന് ദിവസത്തെ ക്യാമ്പ് നയിക്കുന്നത്. ക്യാമ്പ് കോഡിനേറ്ററായി സനിൽകുമാറിനെ തെരെഞ്ഞെടുത്തു. മൂന്നിന് വൈകീട്ട് ഏഴ് മണിക്ക് ഊരള്ളൂരിൽ വർഷത്തെ സംഗീത നാടക അക്കാദമി അവാർഡ് നേടിയ മാടൻ മോക്ഷം നാടകം അരങ്ങേറും. സംഘാടക സമിതി ചെയർമാനായി പി .എം . വിനോദ് കുമാറിനെയും കൺവീനറായി പി. ഗിരീഷിനെയും ട്രഷററായി രാജീവൻ താപ്പള്ളിയെയും തെരെഞ്ഞെടുത്തു. ചെയർമാൻ ഇ.പി.രതീഷ്, ടി .പി അനിൽകുമാർ, ശശീന്ദ്രൻ നമ്പൂതിരി, ഇ .ദിനേശൻ , അനീഷ് കുന്നത്ത്, ശശി ഊട്ടരി,രതീഷ് കല്ലിൽ എന്നിവർ സംസാരിച്ചു.
60 പേർക്കാണ് ക്യാമ്പിൽ പ്രവേശനം.താല്പര്യമുള്ളവർ താഴെ തന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം
8113907676,9645035963

Leave a Reply

Your email address will not be published.