കൊയിലാണ്ടി മുനിസിപ്പാലിറ്റി മത്സ്യ തൊഴിലാളികൾക്ക് ഇരു ചക്രവാഹനം ഐസ്‌ബോക്സ് എന്നിവ വിതരണം ചെയ്തു

കൊയിലാണ്ടി മുനിസിപ്പാലിറ്റി മത്സ്യ തൊഴിലാളികൾക്ക് ഇരു ചക്രവാഹനം ഐസ്‌ബോക്സ് എന്നിവ വിതരണം ചെയ്തു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ കെ.എ ഇന്ദിര അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ കെ.കെ. വൈശാഖ്, സുധാകരൻ, സിന്ധു സുരേഷ് എന്നിവർ സംസാരിച്ചു. 10 പേർക്കാണ് മുനിസിപ്പാലിറ്റി ഇരു ചക്രവാഹനം ഐസ്‌ബോക്സ് വിതരണം ചെയുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര, സ്വാഗതവും ഫിഷറീസ് ഓഫീസർ നന്ദിയും അറിയിച്ചു.80000 രൂപയിലധികം യൂണിറ്റ് കോസ്റ്റ് വരുന്ന ടാങ്കിന് 40000 രൂപ മുനിസിപ്പാലിറ്റി സബ്‌സിഡി ആയി നൽകുന്നതാണ്.
തൻവർഷം 800000 രൂപയാണ് മുനിസിപ്പാലിറ്റി വകയിരുത്തിയത്.

Leave a Reply

Your email address will not be published.