കേരള കാർഷിക സർവകലാശാലയുടെ വൈൻ ബ്രാൻഡ്–നിള–ഉടൻ വിപണിയിലെത്തും

 

സംസ്ഥാനത്തെ ആദ്യത്തെ വൈന്‍ നിര്‍മാണ യൂണിറ്റില്‍നിന്നുള്ള ‘നിള’ ബിവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു.  കേരള കാര്‍ഷിക സര്‍വകലാശാലയാണ് കേരളത്തിന്റെ തനത് പഴങ്ങളില്‍നിന്നുള്ള ഈ വൈനുകളൊരുക്കുന്നത്. എക്സൈസ് വകുപ്പിന്റെ ലേബല്‍ ലൈസന്‍സ് ലഭിച്ചതോടെയാണ് നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവ വിപണിയിലെത്തുന്നത്. 750 മില്ലീലിറ്റര്‍ കുപ്പിക്ക് 1000 രൂപയില്‍ താഴെയാകും വില. ഓരോ മാസവും 125 ലിറ്റര്‍ വൈന്‍ നിര്‍മിക്കാനുള്ള ഉത്പാദനശേഷിയാണുള്ളത്. ഒരുബാച്ച് വൈന്‍ ഉണ്ടാക്കാന്‍ ഏഴുമാസമെടുക്കും. ഒരുമാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറുമാസം പാകപ്പെടുത്തുന്നതിനും വേണ്ടിവരും. ഉഷ്ണമേഖലയിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വളരുന്ന കശുമാങ്ങയില്‍ നിന്നാണ് കാഷ്യു ആപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്. മണ്ണാര്‍ക്കാട്ടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ നിന്നാണു വൈനിന് കശുമാങ്ങ എത്തിക്കുന്നത്.

കേരളത്തില്‍ കൂടുതലായി ലഭിക്കുന്ന പാളയംകോടന്‍ വാഴപ്പഴത്തില്‍നിന്നാണ് നിള ബനാന വൈന്‍ ഒരുക്കുന്നത്. അസിഡിക് സ്വഭാവവും സുഗന്ധവും മൃദുവായ ഘടനയോടും കൂടിയതായതിനാലാണ് വൈന്‍ ഉത്പാദനത്തിന് പാളയംകോടന്‍ പഴം തിരഞ്ഞെടുത്തത്. 12.5 ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്. അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച മൗറീഷ്യസ് ഇനത്തില്‍പ്പെട്ട കൈതച്ചക്കയില്‍നിന്നാണ് നിള പൈനാപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്.
ഇന്ത്യയിലെ മുന്‍നിര വൈന്‍ ഉല്‍പാദകരായ സുലെ വിന്‍യാഡിന്റെയും വൈന്‍ പോളിസിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഗ്രേപ് ആന്‍ഡ് വൈന്‍ ബോര്‍ഡിന്റെയും അംഗീകാരം നേരത്തെ നിളക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്ത് വൈന്‍ ഉല്‍പാദനത്തിന് നാല് അപേക്ഷകളാണ് എക്സൈസിന് കിട്ടിയത്. അതില്‍ ആദ്യത്തെ എക്സൈസ് ലൈസന്‍സ് ലഭിച്ചത് കേരള കാര്‍ഷിക സര്‍വകലാശാലയിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തിനാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യബാച്ചില്‍ 500 കുപ്പി വൈനാണ് നിര്‍മിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

ദേശീയപാതാ വികസനം; വെങ്ങളത്ത് ഉയരപാതയുടെ പ്രവർത്തി പൂര്‍ത്തിയായി, പൊയില്‍ക്കാവ് ഭാഗത്ത് വേണ്ടത്ര പുരോഗമിച്ചില്ല

Next Story

മേലൂർ കെ.എം. എസ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കിളികൾക്ക് കുടിനീർ പദ്ധതി ആരംഭിച്ചു

Latest from Main News

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിലെ സുലിൻ എം.എസ് പ്രസിഡൻ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ

കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി

പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം

സംസ്ഥാനത്ത് ഇന്നും കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം

ഊട്ടിയിൽ അതിശൈത്യം ; നിയന്ത്രണങ്ങളുമായി വനംവകുപ്പ്

ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത