• Local News
  • Main News
  • Literature
  • Editorial

ഡിഡി ന്യൂസ് ദൂരദർശൻ ഇംഗ്ളീഷ്, ഹിന്ദി വാർത്താചാനലുകളുടെ പുതിയ ലോഗോ പുറത്തിറക്കി

April 18, 2024
Main News

 

ഡിഡി ന്യൂസ് ദൂരദർശൻ ഇംഗ്ളീഷ്, ഹിന്ദി വാർത്താചാനലുകളുടെ പുതിയ ലോഗോ പുറത്തിറക്കി.  കാവി നിറത്തിലാണ് പുതിയ ഡിസൈൻ. നേരത്ത ഇത് മഞ്ഞയും നീലയുമായിരുന്നു. എക്‌സിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

‘മുമ്പെങ്ങുമില്ലാത്ത വിധം ഒരു വാർത്താ യാത്രക്ക് തയ്യാറാകൂ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കേയാണ് ലോഗോയുടെ നിറം കാവിയായി മാറ്റിയത്. ഇതും ഏറെ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ലോഗോയിൽ മാത്രമല്ല, ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം, നിറം മാറ്റത്തിനെതിരെ സോഷ്യൽ മീഡിയകളിൽ നിന്നുൾപ്പെടെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിന് വേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും കമന്റുകൾ ഉണ്ട്.

ലോഗോയിൽ മാത്രമാണ് ദൂരദർശൻ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങൾ പഴയപടി തുടരുമെന്നും ഡിഡി ന്യൂസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്‌തമാക്കി. കൃത്യവും സത്യസന്ധവുമായ വാർത്തയാണ് തങ്ങൾ മുന്നിലെത്തിക്കുന്നതെന്നും പോസ്‌റ്റിൽ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവർത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റ് ഡയറക്‌ടർ ജനറൽ എക്‌സ് പോസ്‌റ്റിൽ പ്രതികരിച്ചു.

Share this
  • Facebook
  • Twitter
  • Pinterest
  • Whatsapp
  • Email

Tags:

  • Dooradarsan DD News
  • logo

The Page

Leave a Reply Cancel reply

Your email address will not be published.

  • തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നുNovember 27, 2025
  • അരിക്കുളം ടൗൺ യു.ഡി.എഫ് കുടുംബ സംഗമം നടത്തിNovember 27, 2025
  • ഡിസംബർ 9, 11, 13 തീയതികളിൽ മദ്യനിരോധനംNovember 27, 2025
  • കൊയിലാണ്ടിയിലെ വാഹനാപകടം; പുന്നാട് സ്വദേശിനി മരിച്ചുNovember 27, 2025
  • മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യതNovember 27, 2025

About Us

There is nothing wrong with your television set. Do not attempt to adjust the picture. We are controlling transmission. We will control the horizontal

Authors

  • The Page

    തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു
  • The Page

    മൂടാടി പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ അന്തരിച്ചു
  • Editor

    ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം
    Previous Story

    കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കോ-ഓപ്പ് ക്രഡിറ്റ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് സ്‌കൂള്‍ ബസാര്‍ ഏപ്രില്‍ 18 മുതല്‍

    Next Story

    കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മോക്‌പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

    Latest from Main News

    ഡിസംബർ 9, 11, 13 തീയതികളിൽ മദ്യനിരോധനം

    ഡിസംബർ 9, 11 തിയ്യതികളിൽ നടക്കുന്ന തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മദ്യനിരോധനം ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ്

    മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത

    അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത. സർക്കാർ ജീവനക്കാരിൽ

    ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി

    ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും പാലിക്കാതെ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും

    ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന

    ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് ആര്‍പിഎഫ് പ്രചാരണം

    ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശവുമായി ഹൈക്കോടതി; പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി

    ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. ആശുപത്രികളിൽ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും

    Designed by The Fox — Blog WordPress Theme.

    • Local News
    • Main News
    • Literature
    • Editorial