പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

അത്തോളി : പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവം മാർച്ച് 26 മുതൽ 30 വരെ നടക്കും. ക്ഷേത്രം മേൽശാന്തി സുമേഷ് നന്താനത്തിൻ്റെ കാർമ്മികത്വത്തിൽ ക്ഷേത്രം രക്ഷാധികാരികളായ സി കെ രാഘവൻ, കൊല്ലോത്ത് കൃഷ്ണൻ എന്നിവർ ചേർന്ന് കൊടിയേറ്റി . ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആർ. എം. കുമാരൻ , പി . രമേശൻ , എൻ. ഡി. ജോഷി , സി . കെ . കെ ശങ്കരൻ, എം. കെ രവീന്ദ്രൻ, സന്തോഷ് കുനിയേലത്ത് , ടി .ടി മൈഥിലി, എം. കെ ശാലിനി എന്നിവർ നേതൃത്വം നൽകി. തുടർന്ന് നിറത്തിന് പണം നൽകൽ ചടങ്ങ് നടത്തി. 26 ന് രാവിലെ ആറ് മുതൽ വൈകീട്ട് 6.30 വരെ അഖണ്ഡനാമജപം . 27 ന് രാവിലെ എട്ടിന് പൊങ്കാല സമർപ്പണം. 28 ന് രാവിലെ 10 ന് കലവറ നിറയ്ക്കൽ , വൈകീട്ട് സർപ്പബലി , 7 .30 ന് കലാപരിപാടികൾ.
29 ന് രാവിലെ 10 ന് അദ്ധ്യാമിക പ്രഭാഷണം വൈകീട്ട് അഞ്ചിന് കീഴക്കേടത്ത് ഇല്ലത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും അത്തോളി രാരോത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും ആഘോഷ വരവ്. 5.30 ന് ഗുരുതി തർപ്പണം . രാത്രി 9 ന് മുല്ലക്കൽ പാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കളം മായ്ക്കൽ.
30 ന് വൈകീട്ട് ഗുരുതി തർപ്പണം, കാരയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി. രാത്രി 9 ന് ഭഗവതി തിറ , തായമ്പക , 10.30 ന് അഭിനയ കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം കേരള സിംഹം പഴശ്ശിരാജ. പുലർച്ചെ നാലിന് മുന്നൂറ്റൻ കണ്ടി മുരളീധരൻ്റെ നേതൃത്വത്തിൽ കൂത്ത് ഉത്സവം നടക്കും
ഏപ്രിൽ നാലിന് ദണ്ഡന് സമർപ്പണത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്

Next Story

അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസി ലാബ് കെട്ടിടം ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദനം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം സ്വന്തമായി സ്ഥലമില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി

കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം അവരുടെ കുടുംബ സ്വത്ത്

സംസ്ഥാനത്ത് ആദ്യമായി മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു

സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം – ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ

സ്പോട്ട് അഡ്മിഷന്‍

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളില്‍ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം

എല്‍ഡിഎഫ് പേരാമ്പ്രയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

പേരാമ്പ്ര : പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ഇടതു മുന്നണി. പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫ്