അരിക്കുളത്ത് ലഹരിക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

അരിക്കുളം:ലഹരിക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട് എന്ന മുദ്രാവാക്യമായി അരിക്കുളം ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ കലാജാഥ വിവിധ ഭാഗങ്ങളില്‍ പര്യടനം നത്തി. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥയെ വരവേല്‍ക്കാന്‍ നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും അണിനിരന്നു. കര്‍ട്ടന്‍ പേരാമ്പ്രയുടെ കലാ പ്രവര്‍ത്തകന്‍ കെ.സി. കരുണാകരന്റെ നേതൃത്വത്തില്‍ ജീവിതം മനോഹരമാണ് എന്ന നാടകം അരങ്ങേറി. വിവിധ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ , വൈസ് പ്രസിഡന്റ് കെ.പി. രജനി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം. പ്രകശന്‍, എന്‍.വി. നജീഷ് കുമാര്‍ ,എന്‍.എം. ബിനിത, മെമ്പര്‍മാരായ കെ.എം. അമ്മത്, എ.കെ. ശാന്ത,എം. കെ. നിഷ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.