മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

തലശ്ശേരിക്കടുത്ത് ന്യൂമാഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പില്‍ കൃഷ്ണന്റെയും ദമയന്തിയുടെയും നാലാമത്തെ മകളാണ് അഹല്യ. വെള്ളയില്‍ നാലുകുടിപറമ്പ് ശങ്കരന്റെ ഭാര്യയായി കോഴിക്കോട്ടെത്തിയതോടെയാണ് അവരുടെ ജീവിതം മാറി മറിഞ്ഞത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന രത്‌നസിംഗിന്റെ ക്ലര്‍ക്കായിരുന്നു അവരുടെ ഭർത്താവായിരുന്ന ശങ്കരന്‍. അദ്ദേഹത്തിന്റെ വീട്ടിലും വെള്ളയിലും ആര്‍എസ്എസ്സിന് നേരത്തെ വേരുകളുണ്ട്. ശാഖയെക്കുറിച്ചും ജനസംഘത്തെക്കുറിച്ചും നടക്കുന്ന ചര്‍ച്ചകള്‍ അഹല്ല്യക്ക് മനസ്സിലായി തുടങ്ങി. ജനസംഘയോഗങ്ങളില്‍ പങ്കെടുക്കുകയും മറ്റു സ്ത്രീകളെ സംഘടിപ്പിക്കുകയും ചെയ്താണ് അഹല്ല്യാശങ്കര്‍ രാഷ്‌ട്രീയജീവിതത്തിന് ഹരിശ്രീ കുറിച്ചത്.

Leave a Reply

Your email address will not be published.

Previous Story

അത്തോളി ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു

Next Story

കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി

Latest from Main News

ദേശീയപാത 66: കൊയിലാണ്ടി, നന്തി ബൈപ്പാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത 66 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ഉദ്ഘാടനം ചെയ്തു

സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി തീരുമാനങ്ങൾ ഇനി ജനങ്ങൾക്ക് മുന്നിൽ: കെ-സ്മാർട്ട് മീറ്റിങ് മൊഡ്യൂൾ സജ്ജം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാരുടെ വാഗ്ദാനങ്ങളും ഭരണസമിതികളുടെ തീരുമാനങ്ങളും ഇനി ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാവില്ല. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

 ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ