2019-20 അധ്യയന വർഷം മുതൽ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാസാകാതെ നിയമിച്ച മുഴുവൻ അധ്യാപകരെയും ഉടൻ സർവീസിൽ നിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. നേരത്തെ നിയമനാംഗീകാരം നേടുകയും കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നൽകുകയും ചെയ്തവരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താനും നിർദേശിച്ചിട്ടുണ്ട്. കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ നിയമിക്കുകയോ സ്ഥാനക്കയറ്റം നൽകുകയോ ചെയ്യുന്ന മാനേജർമാർക്ക് അയോഗ്യത കൽപ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
