സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

Leave a Reply

Your email address will not be published.

Previous Story

തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ തുണിക്കടയിലെ ജീവനക്കാരന്‍റെ ആക്രമണം

Next Story

ഒരുമയുടെ സന്ദേശം പകർന്ന് ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

Latest from Local News

ശ്രീ ഗുരുജി വിദ്യാനികേതനിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന്

പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം

കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ എല്ലാവർഷവും കർക്കടകമാസം ചെയ്യാറുള്ള മഹാഗണപതിഹോമം ആഗസ്റ്റ് 3ന്  ഞായറാഴ്ച കാലത്ത് തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ

വേങ്ങര പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടം

  ഇന്ന് രാവിലെ ചേറ്റിപ്പുറം ഇമാം ഷാഫി മസ്ജിദിന് സമീപം വേങ്ങര പരപ്പനങ്ങാടി സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് എതിരെ

ചേമഞ്ചേരി ഈച്ചരോത്ത് ബാലൻ നായർ ‘കൃഷ്ണകൃപ’ അന്തരിച്ചു

ഈച്ചരോത്ത് ബാലൻ നായർ (83) കൃഷ്ണകൃപ, ചേമഞ്ചേരി അന്തരിച്ചു. ഏറെക്കാലം തൃശ്നാപ്പള്ളിയിൽ വ്യാപാരി ആയിരുന്നു. ഭാര്യ പൊറോളി ദാക്ഷായണി അമ്മ. മക്കൾ