കഞ്ചാവു കേസ്സിൽ 3 പേർ പിടിയിൽ

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡും ബാലുശ്ശേരി പോലീസും ചേർന്ന് ഇന്ന് ഉച്ചക്ക് കിനാലൂർ എന്ന സ്ഥലത്ത് വച്ചാണ് കഞ്ചാവുമായി കിനാലൂർ സ്വദേശി കുന്നുമ്മൽ റഫ്‌നാദ് നെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൈയ്യിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 18ഗ്രാം കഞ്ചാവും 37080 രൂപയും പോലീസ് പിടിച്ചെടുത്തു

കൂടാതെ കിനാലൂർ സ്വദേശികളായ എച്ചിങ്ങാ പൊയിൽ അർഷാദ് ഹുസൈൻ വയസ്സ് 31, കുമ്പടാം പൊയിൽ മുഹമ്മദ് റംഷിദ് , വ : 31
എന്നിവരെയും ബാലുശ്ശേരി എസ് ഐ സുജിലേഷും സംഘവും പിടികൂടി . പ്രതികൾ എല്ലാവരും തന്നെ മുമ്പ് കഞ്ചാവ് കേസിലെ പ്രതികളാണ്.
നിരവധി കേസ്സുകളിൽ ഉൾപ്പെട്ട അർഷാദ് കാപ്പ പ്രകാരം മുമ്പ് നാടുകടത്ത പെട്ട ആളുമാണ്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ സത്യജിത്ത് എസ് സി പി ഓ സമീർ, സി പി ഒ അഭിഷ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.

കഞ്ചാവും മറ്റു ലഹരി വസ്തുക്കൾക്കും എതിരായി റെയ്ഡുൾപ്പടെ ശക്തമായ പ്രവർത്തനങ്ങളുമായി ബാലുശ്ശേരി പോലീസ് തുടർ ദിവസങ്ങളിലും മുന്നോട്ട് പോകുമെന്ന് ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ ദിനേശ് ടി പി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പോക്സോ കേസ് പ്രതിയെ കോടഞ്ചേരിയിൽ നിന്നും പിടികൂടി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം: ഹരീഷ് വാസുദേവൻ

മേപ്പയ്യൂർ: പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണെന്ന് പ്രശസ്ത പരിസ്ഥിതിപ്രവർത്തകൻ ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നതിനെതിരായ പ്രദേശവാസികളുടെ ആവശ്യങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00

കൊയിലാണ്ടിയിൽ ആവേശമായി ‘വേട്ടക്കളം’; ശനിയാഴ്ച കൊയിലാണ്ടി സ്റ്റേഡിയത്തിൽ

കൊയിലാണ്ടി: SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’ ജനുവരി 24-ന് കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ

എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ

എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി