രാജ്യ തലസ്ഥാനത്ത് മുസ്‌ലിം ലീഗ് എം.പിമാർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

രാജ്യ തലസ്ഥാനത്ത് മുസ്‌ലിംലീഗ് എം.പിമാർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് എം.പിമാർ സംയുക്തമായി നടത്തിയ ഇഫ്താർ ഭരണ പ്രതിപക്ഷ ഭേദമന്യേ മുൻ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽവഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ സംയുക്തമായാണ് ഡൽഹിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. പാർലമെന്റിനടുത്തുള്ള ഹോട്ടൽ ലെ മെറിഡിയനായിരുന്നു വേദി.

കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഫലസ്തീൻ, ഇറാഖ്, ഈജിപ്ത്, മൊറോക്കോ, തുർക്കി, അറബ് ലീഗ് എന്നിവയുടെ അംബാഡർമാർ, മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ ബഷീർ എം.എൽ.എ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എൻ.സി.പി നേതാവ് സുപ്രിയ സുലെ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, ടി.ആർ ബാലു, എ.രാജ, കല്യാൺ ബാനർജി, മഹുവ മൊയ്ത്ര, എം.ഡി.എം.കെ നേതാവ് വൈക്കോ, വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൾ തിരുമാവളവൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖർ, തൃണമൂൽ രാജ്യസഭാ ഉപനേതാവ് നദീമുൽഹഖ്, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകുൽ വാസ്‌നിക്, പ്രമോദ് തിവാരി, ദിഗ്‌വിജയ് സിങ്ങ്, രേണുകാ ചൗധരി, സുധാമൂർത്തി, ജയ ബച്ചൻ, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹീബുല്ല നദ്‌വി, എം.കെ അബ്ദുല്ല, ഇംറാൻ മസൂദ്, സയ്യിദ് നസീർ ഹുസൈൻ, സംഭൽ എം.പി സിയാഉർറഹ്മാൻ ബർഖ്, കൈരാന എം.പി ഇഖ്‌റ ഹസൻ, ഇംറാൻ മസൂദ്, നീരജ് ഡാങ്കെ, കേരളത്തിൽ നിന്നുള്ള എം.പിമാരായ പി.ടി ഉഷ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, കെ. രാധാകൃഷ്ണൻ, സുരേഷ് ഉണ്ണിത്താൻ, ആന്റോ ആന്റണി, ശശി തരൂർ, ജോൺ ബ്രിട്ടാസ്, ഷാഫി പറമ്പിൽ, ഡോ. ശിവദാസൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ശശി തരൂർ, എം.കെ രാഘവൻ, രാജ്യസഭാ എം.പിമാരായ ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, എ. സന്തോഷ് കുമാർ, പി.പി സുനീർ തുടങ്ങി നേതാക്കളും ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും മുസ്‌ലിംലീഗ് നേതാക്കളുമായി പ്രമുഖർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഐ.ആർ.എം.യു ജില്ലാസമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

Next Story

എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കേരള ക്രിക്കറ്റ് താരം രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു

Latest from Main News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്