കൊയിലാണ്ടി: ദേശീയ പാത വികസനത്തിനായി കുന്നിടിച്ച കൊല്ലം കുന്ന്യോറ മലയില്‍ ,മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന മുഴുവന്‍ പേരുടെയും ഭൂമി നഷ്ട പരിഹാരം കൊടുത്ത് ഉടന്‍ ഏറ്റെടുക്കണമെന്നാവശ്യം ശക്തമാകുന്നു.കുന്ന്യോറമലയിലെ 24 കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കണമെന്നാണ് ആവശ്യം. കുന്ന്യോറമലയില്‍ താമസിക്കുന്ന ഏറെ കുടുംബങ്ങളും വാടകയ്ക്ക് വീട് എടുത്ത് സ്വന്തം വീട്ടില്‍ നിന്ന് മാറി താമസിക്കുകയാണ്. 24 കുടുംബങ്ങളാണ് കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നതെന്ന് നഗരസഭ കൗണ്‍സിലര്‍ കെ.എം.സുമതി പറഞ്ഞു.
ബൈപ്പാസ് നിര്‍മ്മാണത്തിനായി നാല്‍പ്പതോളം മീറ്റര്‍ വീതിയില്‍ കുത്തനെയാണ് ഇവിടെ മണ്ണെടുത്ത് മാറ്റിയത്. ഇതാണ് മണ്ണിടിയാനും,ഇരുവശത്തെ വീട്ടുകാര്‍ക്ക് വിനയായതും. കുത്തനെ മണ്ണെടുക്കുന്നതിന് പകരം പടിപടിയായോ ചെരിഞ്ഞ രീതിയിലോ മണ്ണെടുത്ത് സംരക്ഷണം ഉറപ്പാക്കണം. ഇവിടെ മണ്ണിടിച്ച ഭാഗം ഉറപ്പിക്കാന്‍ സോയില്‍ നെയ്‌ലിംങ് ചെയ്തിരുന്നു. എന്നാല്‍ ഇതേ രീതിയില്‍ സോയില്‍ നെയ്‌ലിംങ് ചെയ്ത വടകര മുക്കാളിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കുന്ന്യോറ മലയില്‍ ഭിത്തി ഉറപ്പിക്കുന്ന പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം മഴ രൂക്ഷമായ വേളയില്‍ കുന്ന്യോറ മലയിലെ ഒട്ടെറെ കുടുംബങ്ങളെ സമീപത്തെ ഗുരുദേവ കോളേജിലെ ദുരിതാശ്വാസ കേമ്പിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
കുന്ന്യോറ മലയില്‍ ഭൂമി ഏറ്റടെുത്താല്‍ അവിടെ നിന്ന് റോഡ് നിര്‍മ്മാണത്തിനാവശ്യമായ മണ്ണും ലഭിക്കും. ആവശ്യത്തിന് മണ്ണ് ലഭ്യമല്ലാത്തതാണ് ദേശീയ പാത വികസനത്തിന് പ്രധാന തടസ്സം.
കുന്ന്യോറ മലയുടെ ഇരു വശത്തും ദേശീയ പാതയുടെ നിര്‍്മാണ പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല. കൂമന്‍ തോട് റോഡ് മുറിച്ചു കടക്കുന്നിടത്ത് അണ്ടര്‍പാസ് നിര്‍മ്മിക്കുമെന്ന് എന്‍എച്ച്എഐ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അണ്ടര്‍പാസിന്റെ പ്രവൃത്തിയൊന്നും നടന്നിട്ടില്ല. ഈ ഭാഗത്ത് സര്‍വ്വീസ് റോഡ് ടാര്‍ ചെയ്യുന്ന പ്രവൃത്തി ഇപ്പോള്‍ നടക്കുന്നുണ്ട്.
മൂന്ന് മാസത്തിനകം കുന്ന്യോറ മലയിലെ ബാക്കി സ്ഥലങ്ങള്‍ കൂടി ഏറ്റെടുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ ഒരു വര്‍ഷമാകാറായിട്ടും ഇതിനുളള നടപടികള്‍ ഒന്നുമായില്ല.-കെ.എം.സുമതി നഗരസഭ കൗണ്‍സിലര്‍.
Latest from Local News
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ
കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്
കൊയിലാണ്ടി: കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) അന്തരിച്ചു ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ : വാസു, രവി , ബാബു,