ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാർത്ഥികൾക്കാണ് അരി ലഭിക്കുക. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു സ്കൂൾ അവധിക്കാലത്തിനു മുന്നോടിയായാണ് വിദ്യാർഥികൾക്ക് അരി വിതരണം ചെയ്യുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈകോ സ്ക്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും.
Latest from Local News
കൊടുവള്ളി: സമസ്ത സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും ആയിരുന്ന എ പി മുഹമ്മദ് മുസ്ലിയാർ ചെറിയ എ പി ഉസ്താദിന്റെ മൂന്നാം
കോഴിക്കോട്ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ
കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
കുറ്റ്യാടി : നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ
കോഴിക്കോട് റൂറൽ പോലിസ് വടകര, കൊയിലാണ്ടി താലൂക്കുകളിലെ വയോജനങ്ങളുടെ കൂട്ടായ്മ സംഘ ടിപ്പിച്ചു . 600 ലധികം വയോജനങ്ങൾ പങ്കെടുത്ത കൂട്ടായ്മ