കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായ കുട്ടംവള്ളി പ്രേമൻ്റെ വിയോഗത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ. ഊർജ്ജ്വസ്വലനായ ഒരു പ്രവർത്തകനെയാണ് സംഘടനക്ക് നഷ്ടപ്പെട്ടത്. പ്രേമൻ്റെ അപ്രതീക്ഷിതമായ വിയോഗം സംഘടനക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതാണന്ന് യോഗത്തിൽ അനുസ്മരിച്ചു. സി.കെ.ജിയിൽ ചേർന്ന കൊയിലാണ്ടി നിയോജക മണ്ഡലം അനുസ്മരണ യോഗത്തിൽ സെക്രട്ടറി പി.ബാബുരാജ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് പി. വത്സരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.കൃഷ്ണൻ, ജില്ലാ ജോയിൻ സെക്രട്ടറി ശിവദാസൻ വാഴയിൽ, പ്രേമൻ നൻമന, സോമൻ വായനാരി, സുരേഷ് ബാബു എടക്കുടി, ടി.അശോകൻ മാസ്റ്റർ, വള്ളി പരപ്പിൽ, വേണു പുതിയടത്ത്, സുരേഷ് കുമാർ, രഘുനാഥ് എന്നിവർ സംസാരിച്ചു.
Latest from Local News
ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന വി പി മരക്കാർ തൊഴിലാളി പ്രവർത്തനം കച്ചവടവൽക്കരിക്കാത്ത
കയർ പിരിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കൊയിലാണ്ടി ഉള്ളൂർ കടവിന് സമീപമുള്ള കുന്നത്തറ കയർ
മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം ചെറിയ മഴക്ക് പോലും നന്തി ടൗണും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നന്തി കോടിക്കൽ
കൊയിലാണ്ടി പന്തലായനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മരണത്തില്‍ സംശയം. മുത്താമ്പി റോഡിലെ അണ്ടര്‍പാസില്‍ നിന്നും കൊല്ലം ഭാഗത്തേക്കുളള സര്‍വ്വീസ് റോഡിന് സമീപം
എല്ലാ മതവിഭാഗങ്ങളും വളരെ പരിശുദ്ധിയോടെ കാണുന്ന വിവാഹ വേദികൾ വിവിധ ആഭാസങ്ങളും പേക്കൂത്തുകളും കൊണ്ട് മലീമസമാവുകയും പൊങ്ങച്ചവും ധൂർത്തും സ്ത്രീധനവും മുഖേന







