വെറുപ്പിന്റെ ലോകത്ത് സ്നേഹത്തിന്റെ മതമാണ് കവിത എന്ന് പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. ഗണിതത്തിന് വിശദീകരിക്കാൻ കഴിയാത്ത അനന്തതയെ കുറിച്ച് കവിത പറയുന്നുവെന്നും മനുഷ്യരാശി നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് കവിതയെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക്മെൻസ് ക്ലബ്ബ് ഏർപ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി കവിത പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കോളേജ് വിഭാഗത്തിൽ ബി ശ്രീനന്ദയും ഹയർ സെക്കൻഡറി വിഭാഗത്തിൽ എ ആർ അനിവേദയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ക്ലബ്ബ് സംഘടിപ്പിച്ച അഖിലകേരള പ്രബന്ധരചന മത്സരത്തിന്റെ വിജയികൾക്കുള്ള ഉപഹാരങ്ങളും സമർപ്പിച്ചു. ബാങ്ക് വിഭാഗത്തിൽ ശ്രീമതി അർച്ചന എസ് തങ്കവും കോളേജ് വിഭാഗത്തിൽ എ. അതുല്യയും വിജയികളായി. ശ്രീ വിൽസൺ സാമുവൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് സി ലാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി അർജുൻ സ്വാഗതവും യു ടി സുരേഷ് നന്ദിയും പറഞ്ഞു. ശേഷം ഗായകൻ നിധീഷ് കാർത്തിക്കിന്റെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും നടന്നു.
Latest from Local News
അഞ്ചു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒത്തുചേർന്നു. കൊയിലാണ്ടി ഗവൺമെന്റ് കോളേജ് 1975 -77 ഒന്നാം ബാച്ച് സഹപാഠികൾ കോളേജ് അങ്കണത്തിൽ കോളേജിന്റെ
താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും
പന്തീരങ്കാവ് കുഴൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം
കോഴിക്കോട് പുലര്‍ച്ചെ ഒരു മണിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
കോഴിക്കോട് നടക്കാവ് ജവഹര്‍ നഗറിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പെണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. വയനാട്
കീഴരിയൂർ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻ്റെ ഭാഗമായി കെ.പി.സി.സി ആഹ്വാനം ചെയ്ത വാർഡ്തല ഗൃഹ സമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം