ലോക കവിതാദിനത്തിൽ കൊയിലാണ്ടിയിൽ കവിയരങ്ങും ആസ്വാദകക്കൂട്ടായ്മയും സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ലോക കവിതാദിനത്തിൽ മാർച്ച് 21 വെള്ളിയാഴ്ച വായനക്കോലായ കവിയരങ്ങും കാവ്യാസ്വാദകരുടെ ഒത്തുചേരലും സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നടേലക്കണ്ടി റോഡിലെ മലയാളീസ് ഊട്ടുപുരയിൽ വൈകീട്ട് 4 മണിയ്ക്കാണ് പരിപാടി.  ‘കവിത – സമാധാനത്തിലേക്കും ഉൾച്ചേർക്കലിലേയ്ക്കുമുള്ള ഒരു പാലം ‘ എന്നതാണ് ഈ വർഷം കവിതാ ദിനത്തിൻ്റെ തീം.

പ്രശസ്ത കവികൾ വി.ടി.ജയദേവൻ, ഒ.പി.സുരേഷ്, സത്യചന്ദ്രൻ പൊയിൽക്കാവ്, ആര്യ ഗോപി, മധു ശങ്കർ മീനാക്ഷി, പി.സുരേഷ്, വി.അബ്ദുൾ ലത്തീഫ്, മോഹനൻ നടുവത്തൂർ എന്നിവർ പങ്കെടുക്കും. ബിനേഷ് ചേമഞ്ചേരി, മിനി.പി.എസ്, രമ ചെപ്പ്, നവീന വിജയൻ, ഷൈനി കൃഷ്ണ, ജെ.ആർ.ജ്യോതിലക്ഷ്മി, പി.വി.ഷൈമ, ജിഷ.പി, ഷൈജി ഷാജു കൂമുള്ളി തുടങ്ങിയവർ കവിത അവതരിപ്പിക്കും. ആസ്വാദകർക്കും കവിത ചൊല്ലാം.

2000 ലാണ് യുനസ്കോയുടെ നേതൃത്വത്തിൽ കവിതാ ദിനാഘോഷം ആരംഭിക്കുന്നത്. കാവ്യശൈലികളുടെയും ഭാഷാവൈവിധ്യത്തിൻ്റേയും പരിപോഷണം, വിവിധ സമൂഹങ്ങൾ തമ്മിലുള്ള സംസ്ക്കാരിക വിനിമയം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ലോകകവിതാ ദിനാഘോഷത്തിൻ്റെ ലക്ഷ്യം.

Leave a Reply

Your email address will not be published.

Previous Story

എഫ് .എസ്. ഇ .ടി.ഒ യുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

Next Story

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി

സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ അനുമോദിച്ചു

നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ