കൊയിലാണ്ടി: സ്റ്റീൽ മോതിരം കൈവിരലിൽ കുടുങ്ങിയത് അഗ്നി രക്ഷാ സേന മുറിച്ചുമാറ്റി. ചൊവാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് നടുവണ്ണൂർ സ്വദേശി വൈശാഖ് കൊയിലാണ്ടി ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനിൽ എത്തി സഹായം തേടിയത്. തുടർന്ന് സേനാംഗങ്ങൾ കട്ടര്‍ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി.
