കൊയിലാണ്ടി: ഡൽഹിയിലേക്കുള്ള മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറ്.നന്തി വഴി തീവണ്ടി കടന്നു പോയപ്പോഴാണ് കല്ലേറ് ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 6:30നായിരുന്നു സംഭവം. കല്ലേറിൽ ഒരു തീവണ്ടി യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. വെള്ള ഷർട്ടും,മുണ്ടും ധരിച്ച ഒരാളാണ് കല്ലെറിഞ്ഞതെന്നാണ് റെയിൽവേ പോലീസ് പറയുന്നത്. ഈ ഭാഗത്ത് ചൊവ്വാഴ്ച റെയിൽവേ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.മദ്യലഹരിയിൽ ആയിരിക്കാം തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് പോലീസ് അനുമാനിക്കുന്നത്.
റെയിൽവേ പാളത്തിൽ ഇരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവെ പോലിസ് അറിയിച്ചു.
