സേവാഭാരതി മേപ്പയൂരിന്റെ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു

മൂന്നുവർഷം മുമ്പ് രൂപീകൃതമായ സേവാഭാരതി മേപ്പയൂർ യൂണിറ്റ് പാലിയേറ്റീവ് പ്രവർത്തനരംഗത്തേക്ക് കടക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 18 ചൊവ്വാഴ്ച കാലത്ത് സംപൂജ്യ സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂർ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ ഏ പി അബ്ദുല്ലക്കുട്ടി (ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ) ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും നടന്നു.

സമഗ്ര മേഖലയിലും അഭിവൃദ്ധി പ്രാപിച്ച പരം വൈഭവ ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നാണ് സേവാഭാരതി. ചടങ്ങിൽ സുരേഷ് മാതൃകൃപ സ്വാഗതം പറഞ്ഞു. ശ്രീ ഗംഗാധരൻ ടി കെ പ്രസിഡൻ്റ് സേവാഭാരതി മേപ്പയൂർ അധ്യക്ഷ ഭാഷണം നടത്തി. മോഹനൻ ജില്ലാ ജനറൽ സെക്രട്ടറി സേവാഭാരതി കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അറിയിച്ചുകൊണ്ട് ഡോ. പി മുഹമ്മദ്‌, പ്രൊഫ. അനിൽ (എം.എം.സി ഹോസ്പിറ്റൽ) സന്ദീപ് ലാൽ (എം.എം.സി ഹോസ്പിറ്റൽ), കെ പ്രമോദ്, സി അജിത് കുമാർ എന്നിവർ സംസാരിച്ചു. രാജീവൻ ആയാടത്തിൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നരക്കോട് സെൻ്ററിൽ വെച്ച് ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Latest from Local News

പിഷാരിക്കാവിലെ ശൗചാലയത്തിൻ്റെയും, ടീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം:ഭക്തജനസമിതി

ദിനം പ്രതി നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും ട്രീറ്റ്മെൻ്റിൻ്റെയും പ്രവൃത്തി കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയെ ആണ് മലപ്പുറം സ്വദേശിയായ മുഹമ്മദ്

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഫൈസലിന്റെ ഓർമ്മയ്ക്കായി പിതാവ് മലർവാടി ഹംസ നെസ്റ്റിന് തുക സംഭാവന ചെയ്തു

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി

ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്